കേന്ദ്ര നിലപാടുകൾ തീരദേശത്തിനും മലയോരത്തിനുമെതിരേ: ജോസ് ചെമ്പേരി

1 min read
SHARE

 

കണ്ണൂർ: തീരദേശത്ത് ഖനനത്തിലൂടെയും മലയോരത്ത് വന്യമൃഗങ്ങളിലൂടെയും ജനങ്ങളെ കുടിയിറക്കാ നുള്ള കേന്ദ്രനീക്കം അവസാനിപ്പിക്കണമെന്ന് കേര ള കോൺഗ്രസ് -എം രാഷ്ട്രീയ കാര്യസമിതി അംഗം ജോസ് ചെമ്പേരി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.ജനാധിപത്യ ഭരണത്തിൽ ജനങ്ങൾക്കാണ് ഒന്നാം സ്ഥാനം നൽകേണ്ടതെന്നിരിക്കെ കേന്ദ്ര സർക്കാർ ഇത് മറക്കുകയാണ്.

സ്വന്തം ജനങ്ങളെ തെരുവ് തെണ്ടികളാക്കി ഖജ നാവ് നിറക്കുന്നത് പഴയകാല ഏകാധിപതികളുടെ രീതിയാണെന്നും ഇക്കാലത്ത് ഇതു നടക്കില്ലെന്നും ജോസ് ചെമ്പേരി പറഞ്ഞു.