ഇംഗ്ലീഷ് അറിഞ്ഞാൽ മാത്രം നേതാവാകില്ല, കേരളത്തിൽ സജീവമാകണമെങ്കിൽ ഇവിടെ നിൽക്കണം’: തരൂരിനെതിരെ ആഞ്ഞടിച്ച് പി ജെ കുര്യൻ

1 min read
SHARE

ശശി തരൂരിനെതിരെ ആഞ്ഞടിച്ച് പി ജെ കുര്യൻ.തരൂർ കൂടുതൽ സമയം വിദേശത്താണെന്നും കേരളത്തിൽ സജീവമാകണമെങ്കിൽ കേരളത്തിൽ നിൽക്കണമെന്നും അദ്ദേഹം വിമർശിച്ചു.

“ഇംഗ്ലീഷ് പരിജ്ഞാനം കൊണ്ട് മാത്രം നേതാവാകില്ല.നരേന്ദ്രമോദിക്ക് ഇംഗ്ലീഷ് അറിയില്ല.പക്ഷേ അദ്ദേഹം നേതാവാണ്.”- അദ്ദേഹം പറഞ്ഞു.തരൂരിന് പരിഗണിച്ചില്ലെന്ന പരാതി അംഗീകരിക്കാൻ ആവില്ലെന്നും എല്ലാ പരിഗണനയും നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അതേസമയം കോൺഗ്രസ് ഹൈക്കമാൻഡ്  വിളിച്ചു ചേർത്ത കേരളത്തിലെ നേതാക്കന്മാരുടെ യോഗം ഇന്ന്. വൈകിട്ട്  ദില്ലിയിലെ പുതിയ എഐസിസി ആസ്ഥാനത്ത് നടക്കും. ശശി തരൂർ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി ഭാരവാഹികൾ,   ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള എംപിമാരും പങ്കെടുക്കുമെന്നാണ് സൂചന. യോഗത്തിൽ കെ മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുക്കില്ലെന്നാണ് വിവരം.

കേരളത്തിലെ  പാർട്ടിയിലെ വിഷയങ്ങൾ ചർച്ചയാകും. സംഘടനപരമായ അഴിച്ചുപണി വേണമെന്നും ദീപാ ദാസ് മുൻഷി കഴിഞ്ഞദിവസം ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകിയതാണാണ് സൂചന.