ബന്ദിപ്പൂർ വനത്തിൽ കാണാതായ കുടുംബത്തെ രക്ഷപ്പെടുത്തി:അക്രമികൾ പിടിയിൽ

1 min read
SHARE
ബന്ദിപ്പൂർ വനത്തിൽ  കാണാതായ കുടുംബത്തെ രക്ഷപ്പെടുത്തി.സംഭവത്തിൽ അക്രമികളായ നാലുപേർ പിടിയിൽ.
 പണമിടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കു പിന്നാലെ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വിജയപുരയിലെ ഹൊന്നഹല്ലിയിലെ ഫാം ഹൗസിൽ തടവിലാക്കുകയായിരുന്നു.
മാർച്ച് ഒന്നിനു രാവിലെ 11.45നാണ് ബെംഗളൂരു സ്വദേശികളായ നിഷാദ് (35), ഭാര്യ ചന്ദന (29), 7 വയസ്സുള്ള മകൻ എന്നിവർ ബന്ദിപ്പൂർ വനമേഖലയ്ക്കു സമീപമുള്ള റിസോർട്ടിൽ മുറിയെടുത്തത്. വിശ്രമത്തിനുശേഷം കാറിൽ സ്ഥലം കാണാനിറങ്ങിയ ഇവരെ മറ്റു 2 കാറുകളിലായി പ്രതികൾ പിന്തുടർന്നു. ആളൊഴിഞ്ഞ സ്ഥലത്തുവച്ചു കാർ തടഞ്ഞ് തട്ടിക്കൊണ്ടുപോയി.
കുടുംബം തിരിച്ചെത്താത്തതോടെ റിസോർട്ട് അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. അക്രമികളുടെ കാറുകളിലൊന്നു റിസോർട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്. 3 പ്രതികളെക്കൂടി പിടികൂടാൻ ശ്രമം തുടരുകയാണെന്നു പൊലീസ് അറിയിച്ചു.