കൈത്തറി സംഘങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്തു
1 min read

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൈത്തറി സംഘങ്ങള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. 34 സംഘങ്ങളില്‍ 22 സംഘങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും ബാക്കിയുള്ളവര്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിന് ആവശ്യമായ തുകയും ഉള്‍പ്പെടെ ആകെ 26,12002 രൂപയാണ് ധനസഹായമായി നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്‌നകുമാരി ധനസഹായ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണം, പ്രവര്‍ത്തന പുരോഗതി എന്നിവ ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അവര്‍ പറഞ്ഞു. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ കൈത്തറി മേഖലയ്ക്ക് ഒരു കൈത്താങ്ങ് എന്ന രീതിയിലും അന്യം നിന്നുപോകുന്ന പരമ്പരാഗത വ്യവസായങ്ങളെ പുനരുജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളിലും കൈത്തറി സംഘങ്ങള്‍ക്ക് ഇത്തരത്തില്‍ ധനസഹായം നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്‍ അധ്യക്ഷനായി. കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എസ്.കെ സുരേഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരയ ടി സരള, യു.പി ശോഭ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസന്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു.
