മയ്യിൽ എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ മയ്യിൽ നിർമിച്ച യുദ്ധ സ്മാരകത്തിൻ്റെ മൂന്നാമത് വാർഷികം ആചരിച്ചു.

1 min read
SHARE
മയ്യിൽ എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ മയ്യിലിൽ നിർമിച്ച യുദ്ധ സ്മാരകത്തിൻ്റെ മൂന്നാമത് വാർഷികം ആചരിച്ചു.യുദ്ധ സ്മാരക കമ്മിറ്റി പ്രസിഡൻ്റ് ടി വി രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ യുദ്ധ സ്മാരകത്തിന്മേൽ പുഷ്പാർച്ചനയും പുഷ്പചക്രവും സമർപ്പിച്ചു.
റിട്ട. കേണൽ സാവിത്രിയമ്മ കേശവൻ, കേശവൻ നമ്പൂതിരി, കെ രത്നാകരൻ, എം മോഹനൻ, ബാബു പണ്ണേരി, പി സി പി പുരുഷോത്തമൻ, കെ പി ആർ നായർ, കെ കെ പുഷ്പജൻ, കെ ടി പത്മനാഭൻ, കെ പത്മനാഭൻ, കെ രാജേഷ് എന്നിവർ സന്നിഹിതരായി.