July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

ഉള്ളിലെ കമ്മീഷണർ ഇറങ്ങിപ്പോയിട്ടില്ല, സുരേഷ് ഗോപി പറയുന്നതും പ്രവർത്തിക്കുന്നതും എന്തെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല’: കെ സുധാകരൻ

1 min read
SHARE

ആശാ വർക്കർമാരുടെ വിഷയം പരിഹരിക്കാൻ സർക്കാർ ആണ് ഇടപെടേണ്ടതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സുരേഷ് ഗോപി പറയുന്നതും പ്രവർത്തിക്കുന്നതും എന്തെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല.ആശാ സമരത്തിൽ പ്രശ്നം പരിഹരികേണ്ടത് സർക്കാർ.

സമൂഹത്തോട് കാട്ടുന്ന ക്രൂരതയാണിത്. മനുഷത്വമില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇത് ഒരു തൊഴിലാളി വർഗ്ഗ സർക്കാർ എന്ന് അവകാശപെടാൻ ഏത് സഖാവിന് കഴിയും ? പാർട്ടിയുടെ നിലപാടിനെതിരെ നിൽക്കുന്ന INTUC പ്രസിഡന്റിനെ താലോലിക്കാനാകില്ല. പാർട്ടി വിശദീകരണം ചോദിച്ചു, ചന്ദ്രശേഖരൻ മറുപടി നൽകിയില്ല. ചന്ദ്രശേഖരനെതിരെ നടപടി ഉണ്ടാകും.

പാർലമെന്റിനകത്തും പുറത്തും പറയുന്നതെന്തെന്ന് സുരേഷ് ഗോപിക്കു തന്നെ അറിയില്ല. നാടകീയതയാണ് മുഴുവൻ. ഉള്ളിലെ കമ്മീഷണർ ഇറങ്ങിപ്പോയിട്ടില്ല അതാണ് യാഥാർത്ഥ്യം. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശം മോശമായി പോയി, പ്രതീക്ഷിക്കാത്ത കമൻറ്.

വഖഫ് ചർച്ചയിൽ രാഹുൽ ഗാന്ധി മിണ്ടിയാലിപ്പോൾ പരിഹാരമുണ്ടാകുമോ ?രാഹുൽ ഗാന്ധിയല്ല ആരു പറഞ്ഞാലും പിന്മാറാത്ത നിലപാടാണ് BJPയ്ക്ക്. പാർലമെന്റിൽ പ്രതിപക്ഷം കൃത്യമായി ചർച്ചയിൽ പങ്കെടുത്തിട്ടുണ്ട് കോൻഗ്രസിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.