നാലുവയസുകാരനെ കൊന്ന് ബാഗിലാക്കി പിടിയിലായ അമ്മ, വനിത കോണ്‍സ്റ്റബിളിനെ ക്രൂരമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ചു
1 min read

കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളുരുവില്‍ വച്ച് കഴിഞ്ഞ വര്‍ഷം ജനുവരി ഏഴിന് സ്വന്തം മകനെ കൊലപ്പെടുത്തി ബാഗിലാക്കിയ സിഇഒ ജയില്‍വാസത്തിനിടയില്‍ വനിത കോണ്‍സ്റ്റബിളിനെ ക്രൂരമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. ഗോവയിലെ ജയിലിലാണ് വിചാരണയില്‍ കഴിയുന്ന സൂചന സേത്ത് നിലവിലുള്ളത്.കോല്‍വാലേ സെന്‍ട്രല്‍ ജയിലിലെ വനിതാ കോണ്‍സ്റ്റബിളിനെയാണ് ഇവര്‍ ആക്രമിച്ചത്. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്ന ശാസ്ത്രജ്ഞയും സ്റ്റാര്‍ട്ട്അപ്പ് സ്ഥാപകയുമാണ് പ്രതി.
പൊലീസ് ഉദ്യോഗസ്ഥയുടെ അനുമതിയില്ലാതെ പ്രതി വനിത തടവുകാരുടെ രജിസ്റ്റര്‍ കൈക്കലാക്കി. ഇത് ചോദ്യം ചെയ്തതിന് പ്രതി കോണ്‍സ്റ്റബിളിനെ അസഭ്യം പറഞ്ഞു. പിന്നാലെ അവരെ തള്ളിതാഴെയിടുകയും ചവിട്ടുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തു. പരുക്കേറ്റ ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി 11.30ക്കാണ് സംഭവം നടന്നത്.ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ 640 പേജുള്ള കുറ്റപത്രമാണ് പൊലീസ് ഫയല്‍ ചെയ്തിരിക്കുന്നത്. 59 ദൃക്സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ജനുവരി ആറിന് ബെംഗളുരുവിലെ ഹോട്ടലില്‍ മുറിയെടുത്ത പ്രതി സ്വന്തം മകനെ കൊലപ്പടുത്തിയ ശേഷം ബാഗിനുള്ളിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഹോട്ടല്‍ ജീവനക്കാര്‍ റൂമില്‍ രക്തക്കറ കണ്ടെത്തുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു.
