March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
March 13, 2026

5 ദിവസത്തെ പ്രാർത്ഥനകൾ വിഫലം, അമ്മയെയും അച്ഛനെയും തേടിയെത്തിയത് ആ ദുഃഖവാർത്ത.

SHARE

 

ന്യൂഡൽഹി: ശാസ്ത്രലോകത്ത് വലിയ പ്രതീക്ഷകൾ നൽകിയിരുന്ന ഒരു യുവ സ്വപ്നത്തിന് അപ്രതീക്ഷിത അന്ത്യം. അമേരിക്കയിൽ ഉപരിപഠനം നടത്തിക്കൊണ്ടിരുന്ന ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയെ 5 ദിവസത്തെ തിരച്ചിലിനൊടുവിൽ മരിച്ച നിലയിൽ കണ്ടെത്തി 22 വയസ്സായിരുന്നു.കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്ന സാകേതിനെ കഴിഞ്ഞ ഫെബ്രുവരി 9ാം തിയതി മുതലായിരുന്നു കാണാതായത്. ബെർക്കെലി ഹിൽ ഏരിയയിലുള്ള അൻസ തടാകത്തിന് സമീപമാണ് അവസാനമായി കണ്ടത്. കണ്ടെത്താൻ സുഹൃത്തുക്കളും അധികൃതരുംസോഷ്യൽ മീഡിയ വഴിയും മറ്റും വലിയ പരിശ്രമങ്ങൾ നടത്തിവരികയായിരുന്നു. എന്നാൽ എല്ലാവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് ആ തിരച്ചിൽ ഇന്ന് അവസാനിച്ചിരിക്കുകയാണ്..

ഭാവിയിലെ അതിവേഗ യാത്രാ സംവിധാനമായ ഹൈപ്പർലൂപ്പിനായി ‘മൈക്രോ ചാനൽ കൂളിങ് സിസ്റ്റം’ വികസിപ്പിച്ചെടുത്ത ആറംഗ സംഘത്തിലെ പ്രധാനിയായിരുന്നു സാകേത്.​ഒരു കുടുംബത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ വലിയൊരു പ്രതീക്ഷയാണ് ഇതിലൂടെ ഇല്ലാതായത്. സാകേതിന്റെ വേർപാടിൽ സഹപാഠികളും ശാസ്ത്രലോകവും ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി..