June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

ലീഫ് വാർഷിക പൊതുയോഗവും ജനപ്രതിനിധികളെ ആദരിക്കലും.

SHARE

 

ശ്രീകണ്ഠപുരം : മുൻ കാല എസ് എഫ് ഐ പ്രവർത്തകരുടെ കൂട്ടായ്മയായ ലീഫ് ( ലെഫ്റ്റ് എംപവർമെന്റ് ആൻഡ് എഡ്യൂക്കേഷൻ ഫോറം) വാർഷിക പൊതുയോഗവും, അംഗങ്ങളായ ജനപ്രതിനിധികൾക്കുള്ള സ്വീകരണവും
വിസ്മയ ചെയർമാനും, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
പി.വി. സുഗുണൻ അധ്യക്ഷത വഹിച്ചു. ടിറ്റി ജോസഫ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സുലേഖ, മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് പി.പി. ലക്ഷ്മണൻ, പഞ്ചായത്ത് അംഗങ്ങളായ എം.വി.ഇബ്രാഹിം കുട്ടി, ഐ.വി. ഒതേനൻ, ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലർ പി.ആർ. വേണു, ടി.പി. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.