September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

SHARE

ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ കോൺഗ്രസിലേക്ക്.
എ ഐ സി സി ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ പ്രേംകുമാറുമായി സംസാരിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കരയിലോ നെയ്യാറ്റിൻകരയിലോ പ്രേംകുമാർ മത്സരിച്ചേക്കുമെന്നാണ് സൂചന. ആശാ പ്രവർത്തകരുടെ സമരത്തിന് പ്രേംകുമാർ പരസ്യമായി പിന്തുണ നൽകുകയും സിപിഐഎമ്മുമായി ചില എതിർപ്പുകൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അത് പിന്നീട് ചർച്ചയാകുകയും ചെയ്തിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയ സംഭവവും ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.