ശ്രദ്ധിക്കൂ… പുരുഷന്മാരിലെ മുടികൊഴിച്ചിലിന് പിന്നിലെ കാരണങ്ങള്‍ ഇവയാകാം

1 min read
SHARE

മുടികൊഴിച്ചില്‍ പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. അമിതമായ മുടികൊഴിച്ചില്‍ ഒരാളുടെ അപ്പിയറന്‍സിനെ മാത്രമല്ല ആത്മവിശ്വാസത്തെ വരെ ബാധിച്ചേക്കാം. ഹോര്‍മോണ്‍, ജനിതക, പാരിസ്ഥിതിക ഘടകങ്ങള്‍, ഭക്ഷണക്രമം, ജീവിതശൈലി തുടങ്ങിയ ഘടകങ്ങള്‍ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. പുരുഷന്മാരില്‍ മുടികൊഴിച്ചിലിന് കാരണമാകുന്ന പ്രധാന ഘടകങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം,

 

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

 

മുടികൊഴിച്ചിലിന് കാരണമാകുന്ന പ്രധാന ഘടകമാണിത്. ടെസ്റ്റോസ്റ്റിറോണ്‍ ഡൈഹൈഡ്രോട്ടെസ്‌റ്റോസ്റ്റിറോണായി പരിവര്‍ത്തനം ചെയ്യപ്പെടുന്നതാണ് ഇതിന് കാരണം. ഈ അവസ്ഥയില്‍ മുന്‍ഭാഗത്തെയും ക്രൗണ്‍ ഭാഗത്തെയും മുടികളാണ് കൂടുതലായും കൊഴിയുന്നത്. മാത്രമല്ല തലയുടെ മുന്‍ഭാഗത്തെ മുടി M ആകൃതിയിലാകുകയും ചെയ്യുന്നു.

ഓട്ടോഇമ്മ്യൂണ്‍ ഡിസോര്‍ഡര്‍

 

നമ്മുടെ സ്വന്തം രോഗപ്രതിരോധ സംവിധാനങ്ങള്‍ രോമകൂപങ്ങളെ ആക്രമിക്കുകയാണ് ഈ അവസ്ഥയില്‍ ചെയ്യുന്നത്. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നു. മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു.

സമ്മര്‍ദ്ദം

 

ശാരീരികമോ മാനസികമോ ആയ സമ്മര്‍ദ്ദങ്ങള്‍ മുടികൊഴിച്ചിലിന് കാരണമാകും. സമ്മര്‍ദ്ദ സമയത്ത് കോര്‍ട്ടിസോളിന്റെ ഉത്പാദനം വര്‍ധിക്കുന്നതിനാല്‍ മുടിയുടെ വളര്‍ച്ചാചക്രം തടസപ്പെടുന്നു. സമ്മര്‍ദ്ദം പെട്ടെന്ന് തന്നെ മുടികൊഴിച്ചിലിന് കാരണമാകും. സമ്മര്‍ദ്ദമുള്ളവരില്‍ ഉത്കണ്ഠ, വിഷാദം, ക്ഷീണം പോലുള്ള ലക്ഷങ്ങളുമുണ്ടാകാം.

 

ജനിതക ഘടകങ്ങള്‍

 

ജനിതക ഘടകങ്ങളാണ് പുരുഷന്മാരില്‍ മുടികൊഴിച്ചിലിന് കാരണമാകുന്ന മറ്റൊന്ന്. മുടി കൊഴിച്ചിലിന് കാരണമാകുന്ന ഹോര്‍മോണുകളുടെ (DHT) ഉത്പാദനത്തെ ജനിതകശാസ്ത്രം സ്വാധീനിക്കും. മുടിയുടെ വളര്‍ച്ച അല്ലെങ്കില്‍ മുടി കൊഴിച്ചില്‍ ഇവയുടെ സാധ്യതകള്‍ നിര്‍ണയിക്കുന്നതില്‍ ജനിതക ഘടകങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തലയുടെ മുന്‍ഭാഗത്ത് നിന്നുമാകാം മുടികൊഴിച്ചില്‍ ആരംഭിക്കുന്നത്.

മോശം ഭക്ഷണരീതി

മോശമായ അല്ലെങ്കില്‍ ശരിയല്ലാത്ത ഭക്ഷണക്രമവും മുടികൊഴിച്ചിലിന് കാരണമായേക്കാം. ഭക്ഷണത്തിലെ ഇരുമ്പ്, സിങ്ക്, ബയോട്ടിന്‍ തുടങ്ങിയ അവശ്യപോഷകങ്ങളുടെ അഭാവം മുടി കൊഴിച്ചിലിലേക്ക് നയിച്ചേക്കാം. മുടികളില്‍ അമിതമായ ചൂട് ഉപയോഗിച്ചുള്ള സ്‌റ്റൈലിങും അമിതമായി രാസവസ്തുക്കള്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതും മുടിക്ക് ഭീഷണി തന്നെയാണ്.മുടികൊഴിച്ചിലിന്റെ ശരിയായ കാരണങ്ങള്‍ മനസിലാക്കി പ്രതിവിധികള്‍ സ്വീകരിക്കുന്നത് മുടികൊഴിച്ചില്‍ തടയുകയോ മന്ദഗതിയിലാക്കുന്നതിനോ സഹായിക്കും. അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുന്നതിലൂടെയും ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെയും പുരുഷന്മാര്‍ക്ക് ആരോഗ്യകരമായ മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും മുടി കൊഴിച്ചില്‍ സാധ്യത കുറയ്ക്കാനും കഴിയും. വളരെ വൈകുന്നതിന് മുമ്പ് വ്യക്തിഗത ഉപദേശത്തിനും ചികിത്സയ്ക്കും ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.