പാലുകാച്ചിപ്പാറയിൽ കടന്നൽ ആക്രമണം
1 min read

മാലൂർ: വിനോദസഞ്ചാര കേന്ദ്രമായ പാലുകാച്ചി പാറയിൽ എത്തിയവർക്ക് കടന്നലിന്റെ കുത്തേറ്റു.പാനൂർ ഭാഗത്ത് നിന്നെത്തിയ ആറ് പേരെയാണ് കടന്നലുകൾ ആക്രമിച്ചത്.കുത്തേറ്റ ആകാശ് തലശ്ശേരി ജനറൽ ആസ്പത്രിയിലും ദേവദർശ്, സിദ്ധരാജ്, ആദിൽരാഗ്, നിധി, അദ്വൈത് എന്നിവർ ഉരുവച്ചാലിലെ ആസ്പത്രിയിലും ചികിത്സ തേടി.ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ആസ്പത്രിയിൽ എത്തിച്ചത്. കാടുകൾ തിങ്ങി നിറഞ്ഞ പാലുകാച്ചി പാറയുടെ പരിസരങ്ങളിൽ കടന്നലിന്റെയും തേനീച്ചകളുടെയും ഒട്ടേറെ കൂടുകളുണ്ട്. മുൻപും ഇവിടെ എത്തിയവർക്ക് കുത്തേറ്റിരുന്നു.
