May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 1, 2026

സിപിഐഎം മുൻ പയ്യന്നൂർ ഏരിയാകമ്മറ്റി അംഗം കെ രാഘവൻ അന്തരിച്ചു

SHARE

സിപിഐ എം മുൻ പയ്യന്നൂർ ഏരിയ കമ്മിറ്റിയംഗവും സിഐടിയു കണ്ണൂർ ജില്ല കമ്മിറ്റിയംഗവുമായ കെ രാഘവൻ ( 77) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. സംസ്കാരം വ്യാഴം രാവിലെ 10ന് നടക്കും . ഷോപ്പ് ആൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റാണ്.
മൂന്ന് ദശാബ്ദത്തിലേറെക്കാലം ഇദ്ദേഹം സിപിഐ എം പയ്യന്നൂർ ഏരിയ കമ്മറ്റി അംഗമായി പ്രവർത്തിച്ചു. ഗണേഷ് ബീഡി തൊഴിലാളിയായിരുന്ന അദ്ദേഹം ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ് യൂണിയൻ രംഗത്ത് സജീവമാകുന്നത്. കെ എസ് വൈ എഫ് വില്ലേജ് ഭാരവാഹിയായിരുന്നു. സിപിഐ എം അവിഭക്ത പയ്യന്നൂർ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ബീഡി തൊഴിലാളി യൂണിയൻ, കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ, ഷോപ്പ് ആൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വമായി പ്രവർത്തിച്ച കെ ആർ സി ഐ ടി യു പയ്യന്നൂർ ഏരിയ പ്രസിഡൻ്റായും പ്രവർത്തിച്ചിരുന്നു.
ഭക്ഷ്യ സമരം,മിച്ച ഭൂമി സമരം , പയ്യന്നൂർ ഷണ്മുഖ പ്രസ് സമരം തുടങ്ങിയ സമരങ്ങളിൽ പങ്കെടുത്ത് ജയിലിൽ കഴിഞ്ഞിരുന്നു. പയ്യന്നൂർ നഗരസഭ കൗൺസിലറായും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. വെള്ളൂർ ജനത ചാരിറ്റബിൾ സൊസൈറ്റി, കൈരളി ഹോട്ടൽ, പയ്യന്നൂർ ദിനേശ് ബീഡി സഹകരണ സംഘം എന്നിവയുടെ പ്രസിഡൻ്റായിരുന്നു. ദിനേശ് കേന്ദ്ര സംഘം ഡയറക്ടറായും പ്രവർത്തിച്ചു.

ഭാര്യ : പരേതയായ കാർത്ത്യായനി (കുന്നരു). മക്കൾ : സുനില, സുനിൽകുമാർ (സിപിഐ എം പയ്യന്നൂർ സൗത്ത് ലോക്കൽ കമ്മറ്റിയംഗം, പയ്യന്നൂർ കോ – ഓപ്പ് റൂറൽ ബാങ്ക് മാനേജർ , സുധീർ (ചുമട്ട് തൊഴിലാളി യൂണിയൻ സിഐടിയു ഏരിയ കമ്മിറ്റിയംഗം), സുരേഷ് (സൈക്കിൾ ഷോപ്പ്). മരുമക്കൾ : പി വി ബാവ (കുഞ്ഞിമംഗലം), കെ ഫെമി (കരിവെള്ളൂർ), എ എം ഷൈജ (ചെറുവത്തൂർ), സവിത (ആലപ്പടമ്പ). സഹോദരങ്ങൾ : കെ തമ്പായി, കെ ബാലൻ (സിപിഐ എം കണ്ടങ്കാളി കിഴക്ക് ബ്രാഞ്ചംഗം, നഗരസഭ കൗൺസിലർ), കെ കുമാരൻ (ഓട്ടോഡ്രൈവർ).