November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 7, 2026

തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പിണറായി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍’; വിമര്‍ശനവുമായി CITU.

SHARE

തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പിണറായി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ എന്ന വിമര്‍ശനവുമായി സിഐടിയു. പിണറായി സര്‍ക്കാര്‍ തൊഴിലാളികളെ അകറ്റിയെന്നും സിഐടിയു സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം ഇടതുസര്‍ക്കാരിന്റെ പ്രവര്‍ത്തികളാണ്. തൊഴിലാളികള്‍ക്ക് ന്യായമായ ആനുകൂല്യം പോലും നല്‍കുന്നതിനുള്ള മനസ് സര്‍ക്കാര്‍ കാണിച്ചില്ല. പലമേഖലകളിലും മിനിമം വേതനം ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ചയുണ്ടായെന്നും വിമര്‍ശനമുയര്‍ന്നു.ജനസംഖ്യയില്‍ വലിയ വിഭാഗവും തൊഴിലാളികളാണ്. അവരെ പിണറായി സര്‍ക്കാര്‍ അവഗണിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം തൊഴിലാളികളായ അടിസ്ഥാന വിഭാഗം ആകുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അടിത്തറയായിരുന്ന പരമ്പരാഗത തൊഴില്‍മേഖലയിലെ പ്രതിസന്ധികളെ മറികടക്കാന്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും നടത്തിയ പരിശ്രമങ്ങള്‍ പര്യാപ്തമായിരുന്നില്ല. ക്ഷേമപെന്‍ഷനില്‍ സര്‍ക്കാര്‍ ശ്രദ്ധകൊടുത്തപ്പോള്‍, തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യത്തിലടക്കം വീഴ്ചവരുത്തി. തൊഴിലാളി പ്രശ്നങ്ങള്‍ അവഗണിക്കപ്പെട്ടെന്നും സിഐടിയു റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പരമ്പരാകത തൊഴിലാളി മേഖലയിലെ പതിസന്ധികള മറികടക്കാന്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും നടത്തിയ പരിശ്രമങ്ങള്‍ പര്യാപ്തമായിരുന്നില്ല. പല മേഖലകളിലും മിനിമം വേതനം ഉറപ്പാക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് വിഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.മാമ്മന്‍ മാപ്പിള ഹാളില്‍ (ആനത്തലവട്ടം ആനന്ദന്‍ നഗര്‍) ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് ശേഷമാണ് എളമരം കരീം റിപ്പോര്‍ട്ട് അവതരിപ്പിക്കുക. സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് തപന്‍ സെന്‍ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം ഞായറാഴ്ച പുനരാരംഭിക്കും. കേരളത്തിലെ തൊഴിലാളിവര്‍ഗം സമരങ്ങളിലൂടെയും ഇടതുപക്ഷ സര്‍ക്കാറുകളുടെ ഭരണ നടപടികളിലൂടെയും ഉറപ്പാക്കിയ ജീവിത സുരക്ഷയുടെ അടിത്തറ തകര്‍ക്കുകയാണ് യുഡിഎഫ് സര്‍ക്കാരെന്നും സിഐടിയു ആരോപിച്ചു. ഇതിനെതിരെ സമര പരിപാടികള്‍ക്കും എല്ലാ വര്‍ഗീയതകളെയും ചെറുക്കാനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന സമ്മേളനം രൂപം നല്‍കും.