November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 9, 2026

പാലക്കാട് വാളയാറിൽ ഇ-സിഗരറ്റ് ശേഖരവുമായി യുവാവ് പിടിയിൽ

SHARE

പാലക്കാട് വാളയാറിൽ ഇ-സിഗരറ്റ് ശേഖരവുമായി യുവാവ് പിടിയിൽ. എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കടമ്പഴിപ്പുറം സ്വദേശി നവാസ് ആണ് പിടിയിലായത്. 21 ഇ-സിഗരറ്റുകളാണ് യുവാവിന്റെ പക്കൽ നിന്നും എക്സൈസ് പിടികൂടിയത്. തുടർ നടപടികൾക്കായി യുവാവിനെയും പിടിച്ചെടുത്ത ഇ-സിഗരറ്റുകളും എക്സൈസ് വാളയാർ പോലീസിന് കൈമാറി.

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ. സിനിമാതാരങ്ങൾ അടക്കം അഞ്ചുപേരെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി എക്സൈസ്. ഇന്നലെയാണ് നോട്ടീസ് നൽകിയത് തിങ്കളാഴ്ച ആലപ്പുഴ എക്സൈസ് ഓഫീസിൽ ഇവർ ഹാജരാക്കണം. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ അടക്കമാണ് അഞ്ച് പേരെ ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി എക്സൈസ് എറണാകുളത്ത് തെളിവെടുപ്പ് നടത്തി. ഹൈവേ കഞ്ചാവ് ഒളിപ്പിച്ചു എന്ന് കരുതുന്ന ഇടപ്പള്ളിയിലെ ഹോട്ടലിലും അപ്പാർട്ട്മെന്റിലും തെളിവെടുപ്പ് നടത്തി ഇവിടെനിന്നുള്ള സിസിടിവി ദൃശ്യങ്ങളും തെളിവായി ശേഖരിച്ചു. പ്രതികളെ ഒറ്റയ്ക്കും കൂട്ടായും ചോദ്യം ചെയ്തു വരുന്നു.