പത്തു മണിക്കുള്ളിൽ സ്ഥലം വിടണം’; സർവകലാശാലകളിലെ കശ്മീരി വിദ്യാർഥികളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ ഗ്രൂപ്പുകൾ

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കശ്മീർ വിദ്യാർഥികൾക്കെതിരെ ഭീഷണിയുമായി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ. ‘സർവകലാശാലകൾ സുരക്ഷിതമായ സ്ഥലമായാണ് കരുതപ്പെടുന്നത് ഇവിടെ പോലും ഞങ്ങൾ സുരക്ഷിതരല്ലെങ്കിൽ ഞങ്ങൾ എവിടെ പോകും’. ഉത്തരാഖണ്ഡ് സർവകലാശാലയിലെ മുസ്ലിം വിദ്യാർഥി എക്സിൽ കുറിച്ചു.
നിരോധിത സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുടെ അനുബന്ധ സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) പഹൽഗാം കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. അതിനു പിന്നാലെയാണ് ഉത്തരാഖണ്ഡിലെ ഹിന്ദു രക്ഷാ ദൾ എന്ന വലതുപക്ഷ തീവ്ര ഹിന്ദു സംഘടന കശ്മീരി മുസ്ലീങ്ങൾക്കെതിരെ രംഗത്തെത്തിയത്.
സംസ്ഥാനത്തു നിന്ന് രാവിലെ പത്തു മണിക്കുള്ളിൽ എല്ലാ കശ്മീരി മുസ്ലീങ്ങളും പുറത്തുപോയിരിക്കണം എന്നായിരുന്നു ഹിന്ദു രക്ഷാ ദളിന്റെ ഭീഷണിപ്പെടുത്തൽ

