August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 8, 2026

ദേശീയ വിദ്യാഭ്യാസ നയം ആർഎസ്എസ് നയമെന്ന് പറയുന്നു, എന്നിട്ടും ഇതുമായി കോൺഗ്രസ് എന്തിന് മുന്നോട്ട് പോകുന്നു; പി പ്രസാദ്

SHARE

പിഎംശ്രീ വിഷയത്തിൽ കോൺ​ഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പി പ്രസാദ്. പി എം ശ്രീ നടപ്പാക്കാൻ പറ്റില്ല എന്ന് പറയാൻ എന്തുകൊണ്ടാണ് ലീഗിൻറെ നേതാവ് കൂടിയായ ഷംസുദ്ദീന് കഴിയാത്തതെന്ന് പി പ്രസാദ് ചോദിച്ചു. ദേശീയ വിദ്യാഭ്യാസ നയം ഞങ്ങളുടെ ആശയമാണ് എന്ന് ആർഎസ്എസ് പറയുന്നു എന്നിട്ടും ഇത് നടപ്പാക്കാൻ എന്തിന് മുന്നോട്ടുപോകുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

ആർഎസ്എസ്സിന്റെ ബിഗ് പ്രോജക്ട് ആണ് ഇത് എന്ന് പറഞ്ഞത് മാത്യുക്കുഴൽ നാടൻ ആണ്. അറബിക്കടലിലേക്ക് എറിയും എന്ന് നിങ്ങൾ തന്നെയാണ് പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ പറഞ്ഞത്. പദ്ധതി കേരളം നടപ്പിലാക്കിയിട്ടില്ലെന്ന് 2026 മെയ് എട്ടിന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചിട്ടുണ്ട്. ഷംസുദ്ദീൻ പി എം ശ്രീയുടെ അംബാസിഡർ ആകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.കഴിഞ്ഞ സർക്കാർ മരവിപ്പിച്ച പദ്ധതിയാണ് പി എം ശ്രീ ഞങ്ങൾ ആരും ആർഎസ്എസിനെ അനുകൂലിക്കാൻ പോയിട്ടില്ല. പദ്ധതിയുമായി മുന്നോട്ടു പോകില്ല എന്ന് പറയാനുള്ള ആർജ്ജവം കാണിച്ചത് എൽഡിഎഫ് സർക്കാർ പിന്മാറാൻ കഴിയില്ല എന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്നും പി പ്രസാദിന്റെ വാക്കുകൾ.