‘പാകിസ്താൻ വിമാനങ്ങൾക്ക് വ്യോമമേഖലയിൽ അനുമതി നിഷേധിക്കും’; കൂടുതൽ കടുത്ത നടപടിക്ക് ഇന്ത്യ
1 min read

പാകിസ്താന് എതിരെ കൂടുതൽ കടുത്ത നടപടികൾക്ക് ഇന്ത്യ. പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിൽ അനുമതി നിഷേധിക്കും. പാക് കപ്പലുകൾക്കും വിലക്കേർപ്പെടുത്താനാണ് നീക്കം. ഇത് സംബന്ധിച്ച ഉത്തരവ് ഉണ്ടായേക്കും. പാക് കപ്പലുകൾക്കും അനുമതി നിഷേധിക്കും. നേരത്തെ പാകിസ്താൻ ഇന്ത്യൻ എയർലൈനുകൾക്ക് വ്യോമപാത അടച്ചിരുന്നു.പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തിയിരുന്നു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുകയും, അട്ടാരി അതിർത്ത അടച്ചുപൂട്ടുന്നതായി പ്രഖ്യാപിക്കുകയും, പാകിസ്താൻ പൗരന്മാർക്കുള്ള വിസകൾ പിൻവലിക്കുകയും ചെയ്തിരുന്നു. കൂടാതെ സൈനിക നടപടിക്ക് സജ്ജമാണെന്ന് സൈന്യം അറിയിക്കുകയും ചെയ്തിരുന്നു.
