May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 1, 2026

കണ്ണൂർ മുണ്ടയാട് ബൈക്കിൽ ബസിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു.

SHARE

 

കണ്ണൂർ:  മുണ്ടയാട് എളയാവൂർ പഞ്ചായത്ത് ഓഫീസിന് സമീപം ബൈക്കിൽ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. തലശ്ശേരി ബ്രണ്ണൻ കോളേജ് വിദ്യാർത്ഥി ഇടുക്കി ഉടുമ്പൻചോലയിലെ ശങ്കർ മനോജ്(19) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് കാലത്ത് മരണപ്പെട്ടത്.

കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന നിവേദ്യം ബസാണ് എതിരെ വന്ന ബൈക്കിൽ ഇടിച്ചത്. മുണ്ടയാട് സ്പോർട്സ് ഹോസ്റ്റലിൽ ഫെൻസിംഗ് പരീശിലനം നടത്തിവരികയായിരുന്നു. ബ്രണ്ണൻ കോളേജ് വിദ്യാർത്ഥി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.

കൂടെയുണ്ടായിരുന്ന എസ് എൻ കോളേജ് വിദ്യാർത്ഥി പാലക്കാട്ടെ മനീഷിനും അപകടത്തിൽ പരിക്കേറ്റിരുന്നു. മനീഷ് എകെജി ആശുപത്രിയിൽ ചികിത്സയിലാണ്.

You may have missed