July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

നാല് മണി മുതല്‍ 30 സെക്കന്‍ഡ് മൂന്ന് പ്രാവശ്യം സൈറണ്‍; 4.02നും 4.29നും ഇടയിൽ എല്ലാ സ്ഥലത്തും മോക്ക് ഡ്രിൽ

1 min read
SHARE

കേരളത്തില്‍ 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും ഇന്ന് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തും. മോക്ക് ഡ്രില്ലിൻ്റെ നടപടിക്രമങ്ങൾ താഴെ കൊടുക്കുന്നു:

 

  • വൈകുന്നേരം നാല് മണിക്കാണ് മോക്ക് ഡ്രില്‍ ആരംഭിക്കുക
  • നാല് മണി മുതല്‍ 30 സെക്കന്‍ഡ് അലേര്‍ട്ട് സൈറണ്‍ മൂന്ന് വട്ടം നീട്ടി ശബ്ദിക്കും
  • സൈറണ്‍ ശബ്ദം കേള്‍ക്കുന്ന ഇടങ്ങളിലും കേള്‍ക്കാത്ത ഇടങ്ങളിലും 4.02നും 4.29നും ഇടയില്‍ ആണ് മോക്ക്ഡ്രില്‍ നടത്തേണ്ടത്
  • കേന്ദ്ര നിര്‍ദേശം അനുസരിച്ച് സൈറണ്‍ ഇല്ലാത്ത ഇടങ്ങളില്‍ ആരാധനാലയങ്ങളിലെ അനൗസ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അലര്‍ട്ട് ചെയ്യുന്നത് പരിഗണിക്കാം
  • 4.28 മുതല്‍ സുരക്ഷിതം എന്ന സൈറണ്‍ 30 സെക്കന്‍ഡ് മുഴങ്ങും
  • സൈറണുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് പ്രവര്‍ത്തിപ്പിക്കും
  • മോക്ക് ഡ്രില്ലില്‍ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തില്‍ നടപടികള്‍ ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തുക