താനൊക്കെ എവിടെന്ന് വരുന്നു വിമര്‍ശനത്തിന് മന്ത്രി ആര്‍ ബിന്ദുവിന്റെ തക്ക മറുപടി
1 min read

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കമന്റിട്ടയാൾക്ക് തക്ക മറുപടി നൽകി മന്ത്രി ആർ ബിന്ദു. കേരളവർമയിൽ ജോലി ചെയ്യുമ്പോൾ പോലും ബിന്ദു ടീച്ചർ പൂരം കാണാൻ വന്നിട്ടുണ്ടോയെന്ന് സംശയം ആണെന്നായിരുന്നു കമന്‍റ്. ഇതിന് രൂക്ഷമായ തക്ക മറുപടിയാണ് മന്ത്രി നൽകിയത്.“എടോ ഞാൻ പൂരം കാണുക മാത്രമല്ല. അഞ്ചുകൊല്ലം തൃശൂർ മേയർ ആയി അഞ്ചു വർഷക്കാലം പൂരം നടത്താൻ നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുവരുന്ന പൂരത്തിന് താൻ ബിന്ദു ടീച്ചർ വന്നിട്ടുണ്ടോയെന്ന് നോക്കുകയായിരുന്നു അല്ലേ. താനൊക്കെ എവിടെന്ന് വരുന്നു” എന്നാണ് മന്ത്രി മറുപടി നൽകിയത്.
