റാംപിൽ വിപ്ലവം തീർത്ത് ലുലു ഫാഷൻ വേദി; ചുവടുവെച്ചത് അടിമാലി ആദിവാസി ഊരിൽ നിന്നുള്ള കൗമാരക്കാർ, ഒപ്പം എംപിയും

കൊച്ചി: കൊച്ചി ലുലുമാളിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ ലുലു ഫാഷന്‍ വീക്കിന്റെ ഉദ്ഘാടന വേദിയില്‍ തരംഗമായി ആദിവാസി സമൂഹത്തിൽ നിന്നുള്ള കൗമാരക്കാരുടെ ചുവടുവയ്പ്പ്. ലുലു ഫാഷന്‍ വീക്ക് 2025ന്റെ ഉദ്ഘാടന വേദിയിലാണ് അടിമാലിയിലെ ആദിവാസി ഊരില്‍ നിന്നുള്ള കൗമാരക്കാര്‍ ചുവടുവച്ചത്. സൃഷ്ടി വാക്-ടു-റിമമ്പര്‍ ആശയത്തില്‍ ഒരുക്കിയ ഫാഷന്‍ ഷോയില്‍ റാംപിലേക്ക് ചുവടുവച്ച് യുവാക്കളും യുവതികളും എത്തിയപ്പോള്‍ സദസും കയ്യടിച്ച് സ്വീകരിച്ചു. കേരളം ഇതുവരെ കണ്ട ഫാഷന്‍ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടാണ് ഏറ്റവും ചേര്‍ത്ത് നിര്‍ത്തപ്പെടുന്ന ട്രൈബല്‍ സമൂഹത്തിലെ കൗമാരക്കാരെ ലുലു ഫാഷന്‍ റാംപിലേക്ക് എത്തിച്ചതെന്ന് ലുലു ഭാരവാഹികൾ പറഞ്ഞു.

