തൃപ്പൂണിത്തുറയിൽ വീടിനു തീവെച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
1 min read

എറണാകുളം: തൃപ്പൂണിത്തുറയിൽ വീടിനു തീവെച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പെരീക്കാട് സ്വദേശി പ്രകാശനാണ് (59) താമസിച്ചു കൊണ്ടിരുന്ന വീടിന് തീവെച്ചതിനു ശേഷം ആത്മഹത്യ ചെയ്തത്.
സംഭവസമയം വീട്ടിലുണ്ടായിരുന്ന 19 വയസുകാരനായ മകൻ കരുണിന് പൊള്ളലേറ്റു. പുലർച്ചെ 6 മണിയോടെയായിരുന്നു സംഭവം. പൊള്ളലേറ്റ പ്ലസ്ടു വിദ്യാര്‍ഥിയായ കരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പ്രകാശൻ ഇവിടെ വാടകയ്ക്കാണ് താമസിച്ചിരുന്നത്. ഈ വീടിന് തീവെച്ചതിനു ശേഷമാണ് പ്രകാശൻ ആത്മഹത്യ ചെയ്തത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല. സ്ഥലത്ത് പൊലീസ് എത്തുകയും പരിശോധനകള്‍ ആരംഭിക്കുകയും ചെയ്തു.
