പത്തനംതിട്ട കൊന്നമൂടിൽ ബൈക്കിൽ കാറിടിച്ച് അപകടം; ഒരാൾ മരിച്ചു

SHARE

പത്തനംതിട്ട കൊന്നമൂട് വെള്ളിയമ്പിൽപടിയിൽ വാഹന അപകടം. ബൈക്കിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. പുത്തൻപീടിക സ്വദേശി ജോബിനാണ് മരിച്ചത്.

ജോബിന്റെ കൂടെ ഉണ്ടായിരുന്ന ആളെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 മണിയോടെ ആയിരുന്നു അപകടം. മരിച്ച ജോബിൻ ബസ് ഡ്രൈവറാണ്. അപകടത്തിൽ കാറിടിച്ച് സ്ഥലത്തെ വൈദ്യുതി പോസ്റ്റ് തകർന്നു.