കാസർകോട് ഒഴുകിപ്പോയ ചെരിപ്പെടുക്കാനുളള ശ്രമത്തിനിടെ ഒൻപതും പത്തും വയസുള്ള കുട്ടികൾ മുങ്ങിമരിച്ചു.

1 min read
SHARE

കാഞ്ഞങ്ങാട്: കാസർകോട് ഒഴുകിപ്പോയ ചെരിപ്പെടുക്കാനുളള ശ്രമത്തിനിടെ ഒൻപതും പത്തും വയസുള്ള കുട്ടികൾ മുങ്ങിമരിച്ചു. കാഞ്ഞങ്ങാട് മഡിയൻ പാലക്കിയിലെ പഴയ പളളിക്കുളത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. മഡിയൻ പാലക്കി സ്വദേശിയും മാണിക്കോത്ത് നാലാം വാർഡ് മുസ്ല‌ിം ലീഗ് ട്രഷററുമായ അസീസിന്റെ മകൻ അഫാസ് (ഒൻപതു വയസ്), മൂസഹാജി ക്വാട്ടേഴ്സിൽ താമസിക്കുന്ന ഹൈദറിന്റെ മകൻ അൻവർ (പത്ത്) എന്നിവരാണ് മരിച്ചത്. അൻവറിന്റെ സഹോദരൻ ഹാഷിഖിനെ ഗുരുതരാവസ്ഥയിൽ മംഗളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.