കനത്ത മഴയിൽ തലശ്ശേരി ജനറൽ ആശുപത്രിക്ക്മുൻവശം ടാക്സി സ്റ്റാൻ്റിന് സമീപത്തെകൂറ്റൻ മരം കടപുഴകി വീണു.നിർത്തിയിട്ട ആറ് ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ശനിയാഴ്ച്ച രാവിലെ 10.30 ഓടെയാണ് സംഭവം. തലശ്ശേരി ജനറൽ ആശുപത്രിക്ക്മുൻവശം ടാക്സി സ്റ്റാൻ്റിന് സമീപത്തെ കൂറ്റൻ പുളി മരം കടപുഴകി വീണത്. മരത്തിന് സമീപത്ത് നിർത്തിയിട്ട ആറ് ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ജനറൽ ആശുപത്രിയിലേക്കുംമറ്റുമുള്ളവർ ഇത് വഴിയാണ് കടന്ന് പോകാറുള്ളത് എന്നാൽ ശക്തമായ മഴ കാരണം പലരും കടവരാന്തകളിൽകയറിനിന്നതിനാലും വാഹനങ്ങൾ കുറവായതിനാലും വലിയ ദുരന്തമാണ് ഒഴിവായത് . വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്‌സ് സംഘവും നഗരസഭ അധിക്യതരും പ്രദേശത്ത് ഉണ്ടായിരുന്നവരും ചേർന്നാണ് മരംമുറിച്ച് മാറ്റിയത് .