ബാർജ് ഒഴുകി കടലിലെത്തി

1 min read
SHARE

കണ്ണൂർ: വളപട്ടണം പുഴയിൽ ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് എത്തിച്ച ബാർജ് ഒഴുകിപ്പോയി. കോട്ടക്കുന്ന് ഭാഗത്ത് നിന്നുമാണ് ഒഴുകിയത്. ബാർജ് ദീർഘ ദൂരം ഒഴുകി കടലിൽ എത്തുക ആയിരുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷം പള്ളിയാംമൂല ഭാഗത്ത് കടലിൽ ഇത് ഒഴുകി നടക്കുന്നത് കണ്ടു. പിന്നീട് പയ്യാമ്പലം കടൽ തീരത്തെത്തി. ഇത് കെട്ടിയിടാനുള്ള ശ്രമം നടത്തിയിട്ടുണ്ട്.