ഉളിക്കൽ ഗ്രാമപഞ്ചായത്ത് ഹരിത സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് കൈമാറി
1 min readഉളിക്കൽ: ഉളിക്കൽ ഗ്രാമപഞ്ചായത്ത് മാലിന്യ ശുചിത്വ മേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികളെ സംബന്ധിച്ചുള്ള വിലയിരുത്തലിന്റെ ഭാഗമായി തയ്യാറാക്കിയ ഹരിത സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് ടീം കോർഡിനേറ്റർ വർഗീസ് മാസ്റ്റർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ PC ഷാജിക്ക് കൈമാറി. പഞ്ചായത്തിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന ശുചിത്വ മേഖലയിലെ പദ്ധതികളെ കുറിച്ചുള്ള വിശദമായ അവലോകനമാണ് റിപ്പോർട്ടിൽ ഉള്ളത്. റിപ്പോർട്ട് സമർപ്പണ യോഗം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബേബി തോലാനി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി സി ഷാജി അധ്യക്ഷത വഹിച്ചു. റിപ്പോർട്ടിന്റെ വിശദമായ അവതരണം ഗ്രാമപഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അഷ്റഫ് പാലശ്ശേരി അവതരിപ്പിച്ചു. പ്രൊജക്റ്റ് ക്ലിനിക്ക് കില ഫാക്കലിറ്റി അംഗം ശ്രീ രവി നമ്പറം നിർവഹിച്ചു. ശ്രീ രാജൻ മാസ്റ്റർ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചുള്ള അവലോകനം നടത്തി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഇന്ദിര പുരുഷോത്തമൻ, പഞ്ചായത്ത് മെമ്പർമാർ, നിർവഹണ ഉദ്യോഗസ്ഥർ, സോഷ്യൽ ടീം ഓഡിറ്റ് അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ്- കുടുംബശ്രീ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി മാലതി പി കെ സ്വാഗതം പറയുകയും വി ഇ ഒ ശ്രീ വിഷ്ണു രാജ് നന്ദി പറയുകയും ചെയ്തു.