ഛത്തീസ്ഗഢില്‍ മലയാളി പാസ്റ്ററിനും കുടുംബത്തിനും നേരെ സംഘപരിവാര്‍ ആക്രമണം.

SHARE

ഛത്തീസ്ഗഢില്‍ മലയാളി പാസ്റ്ററിനും കുടുംബത്തിനും നേരെ സംഘപരിവാര്‍ ആക്രമണം. മതപരിവര്‍ത്തനം ഉള്‍പ്പെടെ ആരോപിച്ചായിരുന്നു അതിക്രമം.

ഛത്തീസ്ഗഢിലെ കവാര്‍ധയിലാണ് മെയ്18നാണ് സംഭവം. പള്ളിയില്‍ പ്രാര്‍ത്ഥനക്കിടെയാണ് സംഘപരിവാര്‍ ആക്രമണം അഴിച്ച് വിട്ടത്. മലയാളി  പാസ്റ്റര്‍ ജോസ് തോമസ്, ഭാര്യ ലിജി തോമസ്, രണ്ട് മക്കള്‍ എന്നിവര്‍ക്ക് നേരെയാണ് ബിജെപി, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. മതപരിവര്‍ത്തനം ഉള്‍പ്പെടെ ആരോപിച്ചായിരുന്നു അതിക്രമം. പള്ളിയില്‍ ഉണ്ടായിരുന്ന വിശ്വാസികളെയും  സംഘം ഭീഷണിപ്പെടുത്തി. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു അതിക്രമം.അതേസമയം പാസ്റ്റര്‍ ജോസ് തോമസിനെ കള്ളക്കേസില്‍ കുടുക്കിയെന്നും അക്രമികള്‍ക്കെതിരായ പരാതിയില്‍ പൊലീസ് കേസെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പാസ്റ്റര്‍ ജോസ് തോമസിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്‌കൂളിനെതിരായ നീക്കത്തിന്റെ ഭാഗമാണ് ആക്രമണം എന്നും ആരോപണമുയരുന്നു. പ്രതികളം സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പാസ്റ്റര്‍ ആരോപിച്ചു