June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 2, 2025

പട്ടുവം വാണീവിലാസം എ.എൽ.പി. സ്കൂളിൽ നടന്ന പ്രവേശനോത്സവം മുതിർന്ന മാധ്യമപ്രവർത്തകൻ മടവൂർ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.

1 min read
SHARE

ഇരിക്കൂർ :പട്ടുവം വാണീവിലാസം എ.എൽ.പി. സ്കൂളിൽ നടന്ന പ്രവേശനോത്സവം മുതിർന്ന മാധ്യമപ്രവർത്തകൻ മടവൂർ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ശരണ്യ നിടുവള്ളൂർ അധ്യക്ഷയായി, ഹെഡ്മാസ്റ്റർ കെ.ബി. ബാബു , മദർ പി ടി എ പ്രസിഡൻ്റ് കാരോത്ത് നൂർജഹാൻ, കെ.പി. ലസിത , എം.പി. നസീമ, ഹർഷമോൾ, എൻ. പ്രവിത , ആർ. രശ്മിജ , പി.ഷിൻ്റു എന്നിവർ സംസാരിച്ചു.

നവാഗരായ എല്ലാ വിദ്യാർത്ഥികൾക്കും കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഒർപ്പെടുത്തിയ പഠനോപകരണ വിതരണം എം.പി. അഷറഫ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.ഫാത്തിമ . ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ എൻ.കെ. സുലൈഖ , എൻ.കെ.കെ. മുഫീദ , റഷീദ് കുന്നത്ത്, ഷറഫുദ്ദീൻ കിണാക്കൂൽ എം.പി. ഹംസ എം.പി. സിദ്ധീഖ് എന്നിവർ പങ്കെടുത്തു. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി മലബാർ ഗോൾഡ് എല്ലാ വിദ്യാർത്ഥികൾക്കും ബലൂണും മധുരപലഹാരങ്ങളും നൽകി.