കെ.എസ്.ആർ.ടി.സി.ബസ് ഓടുന്നതിനിടെ യാത്രക്കാരൻ തലയിടിച്ച് ഗ്ലാസ് തകർത്തു: പരിക്കേറ്റയാൾ ചികിത്സയിൽ

1 min read
SHARE

 

മാനന്തവാടി: കെ.എസ്.ആർ.ടി.സി ബസ് ഓടുന്നതിനിടെ യാത്രക്കാരൻ തലയിടിച്ച് ഗ്ലാസ് തകർത്തു. പരിക്കേറ്റയാൾ ചികിത്സയിൽ. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് സർവീസ് നടത്തുകയായിരുന്ന KL 15A 1819 നമ്പർ കെ.എസ്.ആർ.ടി.സി ബസ്സിലാണ് സംഭവം. ഈ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ജാർഖണ്ഡ് സ്വദേശി മനോജ് കിഷൻ, എന്നയാളാണ് ബസ്സിനുള്ളിൽ നിന്നും ഓടി മുൻഭാഗം ഗ്ലാസ് തലകൊണ്ട് ഇടിച്ചു പൊട്ടിച്ച് പുറത്തേക്ക് ചാടിയത്. പരിക്കുപറ്റിയ ഇയാൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ മാനന്തവാടിക്കടുത്ത് ദ്വാരകയിൽ വെച്ചായിരുന്നു സംഭവം. മാനസിക പ്രശ്നം ഉള്ളതായി പറയപ്പെടുന്നു.