August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 27, 2026

കോൺഗ്രസ് നേതാവിന്‍റെ കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ കുടുങ്ങി കർഷകൻ മരിച്ചു

SHARE

പന്നിയെ പിടിക്കാൻ വെച്ച കെണിയിൽ കുടുങ്ങി കർഷകൻ മരിച്ചു. കോൺഗ്രസ് നേതാവ് കൂടിയായിട്ടുള്ള ജോൺസന്റെ കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ അകപ്പെട്ടാണ് കർഷകൻ മരണപ്പെട്ടത്. താമരക്കുളം സ്വദേശി ആയിട്ടുള്ള കർഷകൻ ശിവൻകുട്ടിയാണ് മരണപ്പെട്ടത്. കെ എസ് ഇ ബിയുടെ അനുമതി ഇല്ലാതെയാണ് ഇയാൾ കെണി സ്ഥാപിച്ചത്. സംഭവത്തിൽ കോൺഗ്രസ് നേതാവ് ജോൺസൻ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന്റ സ്വാധീനം ഉപയോഗിച്ചാണ് ഇയാൾ കെണി സ്ഥാപിച്ചതെന്ന് നാട്ടുകാർ പറയുന്നു.കാർത്തികവിള നശിപ്പിക്കുന്ന പന്നികളെ വെടിവെച്ചു കൊല്ലാൻ സർക്കാർ ഉത്തരവ് ഉണ്ടായിട്ടും അതിന് മുതിരാതെയാണ് ഇയാൾ കെണി ഉപയോഗിച്ചത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തണം എന്നാണ് നാട്ടുകാർ പറയുന്നത്. കർഷകൻ മരണപ്പെട്ടതിനുശേഷം തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി കെണിക്കായി ഉപയോഗിച്ച ഇരുമ്പ് കമ്പികൾ നീക്കം ചെയ്തു.