August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 27, 2026

വിജ്ഞാനദായിനി വായനശാല &ഗ്രന്ഥാലയം സംഘടിപ്പിച്ച ദേശാഭിമാനി അറിവുത്സവം ക്വിസ് മത്സരം സമാപിച്ചു.

SHARE

വിജ്ഞാനദായിനി വായനശാല &ഗ്രന്ഥാലയം സംഘടിപ്പിച്ച
ദേശാഭിമാനി അറിവുത്സവംക്വിസ് മത്സരം സമാപിച്ചു.നാല്ഘട്ടങ്ങളിലായി നടന്നമത്സരത്തിൽ മെഗാ ബംബർസമ്മാനം പത്തായിരം രൂപക്ക് ഗീതിക പിണറായി അർഹയായി.രണ്ടാം സ്ഥാനം 5000 രൂപക്ക് അൻവിൻ സുഹാജു അർഹത നേടി. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.സമ്മാനദാനം തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പവിത്രൻ മൊകേരി നിർവഹിച്ചു.
ചടങ്ങിൽ ദിനേശ് ബാബു പി എം സ്വാഗതം പറഞ്ഞു.
വായനശാല പ്രസിഡൻറ്സി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ചടങ്ങിന് ആശംസകൾ അർപ്പിച്ചു എം പി രതീഷ്,വിജിൽ ടി എന്നിവർ സംസാരിച്ചു.ചടങ്ങിന് നന്ദി പറയുകയും ചെയ്തു.
പ്രശസ്ത ക്വിസ് മാസ്റ്റർ ജീവേഷ് വാഴയിൽ മത്സരം നിയന്ത്രിച്ചു.