അഹമ്മദാബാദ് വിമാനാപകടം: വിമാനത്തിലെ ബ്ലാക്ക് ബോക്സിന് തകരാര്‍

1 min read
SHARE

അഹമ്മദാബാദ് വിമാനാപകടത്തില്‍ വിമാനത്തിലെ ബ്ലാക്ക് ബോക്സിന് തകരാര്‍. പരിശോധനയ്ക്കായി വിദേശത്തേക്ക് അയയ്ക്കേണ്ടി വരുമെന്ന് സൂചന. വിമാന അപകടത്തില്‍ മരിച്ച 208 പേരെ തിരിച്ചറിഞ്ഞു. ബാക്കിയുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധന തുടരുകയാണ്.

ഇതുവരെ 170 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹങ്ങള്‍ കൈമാറിയവരില്‍ നാല് പോര്‍ച്ചുഗീസ് പൗരന്മാരും 30 ബ്രിട്ടീഷ് പൗരന്മാരും ഒരു കനേഡിയനും ഉള്‍പ്പെടുന്നു. അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി രഞ്ജിത യുടെ ഡി എന്‍ എ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. രഞ്ജിത യുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ അഹമ്മദാബാദില്‍ തുടരുകയാണ്.

അഹമ്മദാബാദില്‍ ദുരന്തമുണ്ടാക്കിയ വിമാനത്തിന്റെ വലത് എന്‍ജിന്‍ മാറ്റി സ്ഥാപിച്ചത് മൂന്ന് മാസം മുമ്പാണ് എന്ന് കണ്ടെത്തിയിരുന്നു. വിമാനത്തിന്റെ അറ്റകുറ്റപ്പണികളും മൂന്ന് മാസം മുമ്പ് പൂര്‍ത്തീകരിച്ചതായി അന്വേഷണ സമിതി.