July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 18, 2025

സർവകലാശാല വിഷയത്തിൽ സമവായത്തിലേക്ക്; മുഖ്യമന്ത്രിയും ​ഗവർണറും കൂടിക്കാഴ്ച നടത്തും

1 min read
SHARE

സർവകലാശാല വിഷയത്തിൽ സമവായത്തിലെത്താൻ സർക്കാരും ഗവർണറും. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കറും തമ്മിൽ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയും ഗവർണറും കേരളത്തിൽ തിരിച്ചെത്തിയ ശേഷമാകും കൂടിക്കാഴ്ച. മുഖ്യമന്ത്രി ഇന്ന് രാത്രിയും ഗവർണർ നാളെ രാത്രിയോടെയും കേരളത്തിലെത്തും. സർവകലാശാലയിലെ പ്രശ്നങ്ങൾ സർക്കാരിന് തിരിച്ചടി ആകുമെന്ന വിലയിരുത്തലിലാണ് സമവായനീക്കം.മൂന്നാഴ്ചയ്ക്ക് ശേഷം കനത്ത സുരക്ഷയിൽ സർവകലാശാല ആസ്ഥാനത്ത് വിസി മോഹനൻ കുന്നുമ്മൽ എത്തിയിരുന്നു. വി. സിയെ തടയും എന്ന് അറിയിച്ചിരുന്നു എങ്കിലും എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ല. വി സി എത്തിയതിന് പിന്നാലെ ഔദ്യോഗിക വാഹനത്തിൽ രജിസ്ട്രാർ ഡോ. കെഎസ് അനിൽകുമാറും സർവ്വകലാശാലയിൽ എത്തി. പിന്നാലെ മറ്റൊരു യോഗത്തിനായി മടങ്ങിപ്പോയിരുന്നു.പ്രോ ചാൻസിലർ എന്ന നിലയ്ക്ക് മന്ത്രി ആർ ബിന്ദുവും നിയമ മന്ത്രി എന്ന നിലയ്ക്ക് പി രാജീവും ഗവർണറെ നേരിൽ കണ്ടേക്കുമെന്ന് സൂചനയുണ്ട്. ഡൽഹിയിലുള്ള ഗവർണർ സംസ്ഥാനത്ത് മടങ്ങിയെത്തിയതിനുശേഷം ആകും കൂടിക്കാഴ്ചയ്ക്ക് സാധ്യത.