കേരളത്തിലെ രണ്ടാം വന്ദേഭാരത് ഞായറാഴ്ച സര്‍വീസ് ആരംഭിക്കാന്‍ സാധ്യത

1 min read
SHARE

കേരളത്തിലെ രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമത്തില്‍ തീരുമാനമായി. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ആഴ്ചയില്‍ ആറു ദിവസമായിരിക്കും സര്‍വീസ്. രണ്ടാം വന്ദേഭാരത് ഞായാറാഴ്ച മുതല്‍ സര്‍വീസ് തുടങ്ങാനാണ് സാധ്യതകാസര്‍കോട് നിന്ന് രാവിലെ ഏഴ് മണിക്ക് യാത്രയാരംഭിച്ച് ആലപ്പുഴ വഴി വൈകുന്നേരം 3.05ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയക്രമം. വൈകുന്നേരം 4.5നാണ് മടക്കയാത്ര. രാത്രി 11.55ന് കാസര്‍കോട് എത്തും. പുതിയ സര്‍വീസ് ഞായറാഴ്ച ആരംഭിക്കും.കേരളത്തിന് പുറമേ രണ്ടു വന്ദേഭാരത് സര്‍വീസുകള്‍ കൂടി ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ചിട്ടുണ്ട്. ചെന്നൈ സെന്‍ട്രല്‍- വിജയവാഡ, ചെന്നൈ എഗ്മോര്‍- തിരുനല്‍വേലി എന്നിവിടങ്ങളിലാണ് മറ്റ് രണ്ട് സര്‍വീസ്.