January 22, 2025

അതിദരിദ്രരില്ലാത്ത കേരളത്തിലേക്ക്… 64,006 കുടുംബങ്ങള്‍ക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍

1 min read
SHARE

സംസ്ഥാനത്ത് അതിദാരിദ്ര്യാവസ്ഥ അനുഭവിക്കുന്ന 64,006 കുടുംബങ്ങള്‍ക്ക് ചികിത്സയ്ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സര്‍ക്കാരിന്റെ പ്രത്യേക ധനസഹായമായി 50 കോടി രൂപ അനുവദിച്ചു. തദേശസ്വയം ഭരണവകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നിര്‍ദേശപ്രകാരമാണ് തുക അനുവദിച്ചത്.സംസ്ഥാനത്ത് അതിദാരിദ്രാവസ്ഥ അനുഭവിക്കുന്ന 64,006 ത്തോളം കുടുംബങ്ങള്‍ക്ക് കൈതാങ്ങായി എല്‍ഡി എഫ് സര്‍ക്കാര്‍. 50 കോടി രൂപയാണ് ഈ കുടുംബങ്ങളുടെ ചികിത്സയ്ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയുടെ ആദ്യഘട്ടം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.സംസ്ഥാനത്ത് അതിദാരിദ്ര്യാവസ്ഥ അനുഭവിക്കുന്ന 64,006 കുടുംബങ്ങള്‍ക്ക് ചികിത്സയ്ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സര്‍ക്കാരിന്റെ പ്രത്യേക ധനസഹായമായി 50 കോടി രൂപ അനുവദിച്ചു. തദേശസ്വയം ഭരണവകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നിര്‍ദേശപ്രകാരമാണ് തുക അനുവദിച്ചത്.

 

സംസ്ഥാനത്ത് അതിദാരിദ്രാവസ്ഥ അനുഭവിക്കുന്ന 64,006 ത്തോളം കുടുംബങ്ങള്‍ക്ക് കൈതാങ്ങായി എല്‍ഡി എഫ് സര്‍ക്കാര്‍. 50 കോടി രൂപയാണ് ഈ കുടുംബങ്ങളുടെ ചികിത്സയ്ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയുടെ ആദ്യഘട്ടം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.ഇതിലൂടെ നാലായിരത്തോളം കുടുംബങ്ങളില്‍ ആഹാരമെത്തിക്കാന്‍ സംവിധാനമായി. അടിയന്തര ആരോഗ്യപരിശോധന നടത്തി ചികിത്സയും മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കി. അയ്യായിരത്തിലേറെ പേര്‍ക്ക് റേഷന്‍ കാര്‍ഡടക്കമുള്ള അടിസ്ഥാന രേഖകളും ആദ്യഘട്ടത്തിന്റെ ഭാഗമായി ഉറപ്പുവരുത്തി.

തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ മൈക്രോപ്ലാനില്‍ വിഭാവനം ചെയ്ത പുനരധിവാസം, തുടര്‍ചികിത്സ അടക്കമുള്ള പദ്ധതികള്‍ക്കാണ് 50 കോടി രൂപ വിനിയോഗിക്കുക. ഉയര്‍ന്ന ചികിത്സച്ചെലവ് ആവശ്യമുള്ള അതിദരിദ്രകുടുംബാംഗങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശയോടെ പ്രത്യേക ചികിത്സ ലഭ്യമാക്കും. ഇതിനായി പദ്ധതയില്‍ നിന്ന് 10 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.പുനരധിവാസ പദ്ധതികള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 10 മുതല്‍ 20 ലക്ഷം രൂപവരെ നല്‍കും. 50ല്‍ താഴെ അതിദരിദ്ര കുടുംബങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം രൂപവീതവും 50നു മുകളില്‍ കുടുംബങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതിപ്രകാരം 20 ലക്ഷം രൂപ വീതവും ലഭിക്കും.