June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 24, 2026

ലക്ഷ്യം ഓണക്കാലത്തെ വിലക്കയറ്റം തടയൽ സഹകരണ ബാങ്കുകൾ ഓണച്ചന്ത തുടങ്ങി

SHARE

 

ഇരിട്ടി;ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റം തടയാനും ജനങ്ങൾക്ക് ആശ്വാസമേകാനും ലക്ഷ്യമിട്ടുള്ള ഓണച്ചന്തകൾക്ക് ഇരിട്ടി – പുന്നാട് മേഖലകളിൽ തുടക്കമായി.

ഇരിട്ടി റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്തബാങ്ക് പ്രസിഡന്റ് കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ ഫക്രുദീൻ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി വി രവി, ഡയറക്റ്റർ പായം ബാബുരാജ്, അനീഷ് കുമാർ പി.അനൂപ് ചന്ദ്രൻ, എൻ. രാജി, പി. ജിഷ എന്നിവർ സംസാരിച്ചു. സബ്‌സിഡി ഇനത്തിൽ അരി, പച്ചരി, പഞ്ചസാര, ചെറുപയർ,കടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക് മല്ലി വെളിച്ചെണ്ണ തുടങ്ങി 21 ഇനങ്ങളാണ് നൽകുന്നത്. ഇരിട്ടി നേരമ്പോക്കിലെ ബാങ്ക് ഹെഡ് ഓഫീസിന് സമീപത്തായാണ് ചന്ത.പുന്നാട് സഹകരണ ബാങ്കും ഇരിട്ടി സഹകരണ റൂറൽ ബാങ്കും ഓണച്ചന്ത തുടങ്ങി. പുന്നാട് ബാങ്കിന്റെ ഇരിട്ടിയിലെ ഹെഡ് ഓഫീസിലും പുന്നാട് ശാഖാ ഓഫീസിന് സമീപവുമാണ് ചന്ത തുടങ്ങിയത്. 25ഓളം നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിലാണ് ചന്തയിലൂടെ ലഭ്യമാക്കുന്നത്. ബാങ്ക് പ്രസിഡന്റ് പി. കട്ട്യപ്പമാസ്റ്റർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.സി രാജീവൻ, വൈസ്.പ്രസിഡന്റ് സി.എ ലത്തീഫ് എന്നിവർ സംസാരിച്ചു.