കോഴിയിറച്ചി, ന്യൂഡിൽസ്, നെയ്ച്ചോർ… കണ്ണൂരിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

1 min read
SHARE

കണ്ണൂര്‍: കണ്ണൂരിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. സബ് ജയിൽ റോഡിലെ സിറ്റി ലൈറ്റ്, കോർപ്പറേഷന് സമീപത്തെ സുചിത്ര എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. കോഴിയിറച്ചി, ന്യൂഡിൽസ്, നെയ്ച്ചോർ, ചപ്പാത്തി, പഴകിയ എണ്ണ എന്നിവ ഉപയോഗയോഗ്യം അല്ലാതിരുന്നിട്ടും ഹോട്ടലില്‍ സൂക്ഷിച്ചിരുന്നു. നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ പി പി ബൈജുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.