കോണ്‍ഗ്രസിന്റെ നാല് സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടത്തും; ഇത് പാവപ്പെട്ടവരുടെ പ്രശ്‌നം: രാഹുല്‍ഗാന്ധി

1 min read
SHARE

കോണ്‍ഗ്രസിന്റെ നാല് സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടത്തുമെന്ന് രാഹുല്‍ഗാന്ധി എംപി. നാല് മണിക്കൂറോളം ജാതി സെന്‍സസ് ചര്‍ച്ച നടത്തിയെങ്കിലും ആര്‍ക്കും എതിര്‍പ്പില്ലെന്നും പ്രതിപക്ഷ സഖ്യം ഇന്ത്യയും ജാതി സെന്‍സസിനെ പിന്തുണയ്ക്കും എന്നാണ് പ്രതീക്ഷയെന്നും  രാഹുല്‍ഗാന്ധി പറഞ്ഞു. പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.ജാതി സെന്‍സസ് നടത്തുമ്പോള്‍ ചില കക്ഷികള്‍ക്ക് എതിര്‍പ്പുണ്ടാകുമെന്നും അത് ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ജാതി സെന്‍സസ് നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. ജാതി സെന്‍സസിന് ശേഷം വലിയ വികസനം ഉണ്ടാകുമെന്നും ഇത് പാവപ്പെട്ടവരുടെ പ്രശ്‌നമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. അദാനിയെപ്പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയല്ല ജാതി സെന്‍സസ് നടത്തുന്നതെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു.പ്രവർത്തകസമിതിയിൽ 4 മണിക്കൂറാണ് ജാതി സെൻസസിനെ കുറിച്ച് ചർച്ച ചെയ്തത്. സമിതി സെൻസസിനെ ഐക്യകണ്‌ഠേന പിന്തുണയ്ക്കുകയും ചെയ്തു. ജാതി സെൻസസ് നടപ്പാക്കാൻ പ്രധാനമന്ത്രി അശക്തനാണ്. ഒബിസി വിഭാഗത്തിൽ നിന്നുള്ളയാളാണ് അദ്ദേഹമെന്നും എന്നാൽ ഒബിസി വിഭാഗക്കാർക്ക് വേണ്ടി എന്ത് ചെയ്തു എന്നദ്ദേഹം പറയണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

 

പ്രധാനമന്ത്രി ഒബിസി വിഭാഗക്കാർക്ക് വേണ്ടി പ്രവർത്തിക്കുകയല്ല, മറിച്ച് അവരുടെ പ്രശ്‌നങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുകയാണ്. രാജ്യത്തെ അമ്പത് ശതമാനത്തിലധികം വരുന്ന ജനതയ്ക്ക് പ്രാതിനിധ്യം കൈവരുന്നതിന് വേണ്ടിയാണ് ഈ ആവശ്യം തങ്ങൾ ഉന്നയിക്കുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.