June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കണ്ണൂരിൽ.

SHARE

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കണ്ണൂരിലെത്തി.താളിക്കാവ് ബിനാലെ ഇന്റര്‍നാഷനലില്‍ നടന്ന വികസിത കണ്ണൂര്‍ കണ്‍വെന്‍ഷന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു.നഗരത്തിലെ വ്യവസായികളും പൗര പ്രമുഖരുമായി അദ്ദേഹം സംവദിച്ചു.ദേശീയ ഉപാധ്യക്ഷൻ എ. പി. അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു.കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ. കെ. വിനോദ് കുമാർ, സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ദേശീയ സമിതി അംഗം പി കെ വേലായുധൻ, അഡ്വ. കെ. ശ്രീകാന്ത്, അരയാക്കണ്ടി സന്തോഷ്, പൈലി വാത്യാട്ട് എന്നിവർ പ്രസംഗിച്ചു.സി. രഘുനാഥ് സ്വാഗതവും എം.കെ. വിനോദ് കുമാർ നന്ദിയും പറഞ്ഞു.