പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കി

SHARE

തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയിൽ. ജീവപര്യന്തം തടവുകാരന്‍ ഹരിദാസാണ് തൂങ്ങിമരിച്ചത്. മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സെന്‍ട്രല്‍ ജയിലിലെ നിര്‍മാണ യൂണിറ്റിലെ പ്ലാസ്റ്റിക് വയറിലാണ് പ്രതി ജീവനൊടുക്കിയത്. ആത്മഹത്യ തന്നെയെന്ന് പ്രാഥമിക നിഗമനം.
കൊലക്കേസ് പ്രതിയാണ് ജീവനൊടുക്കിയ ഹരിദാസ്. 2021ല്‍ ആലപ്പുഴയില്‍ മകളെ വിവാഹം ചെയ്യാന്‍ ഇരുന്ന വരന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹരിദാസ്.