January 23, 2026

ബെംഗളൂരു എയർപോർട്ടിൽ കൊറിയൻ വനിതയ്ക്ക് ലൈംഗിക ആക്രമണം; ​ഗ്രൗണ്ട് സ്റ്റാഫ് അറസ്റ്റിൽ.

SHARE

ബെംഗളൂരുവിലെ കെംപെഗൗഡാ അന്താരാഷ്ട്ര വിമാനത്താവളത്തിൽലെത്തിയ യാത്രക്കാരിക്ക് നേരേ ഗ്രൗണ്ട് സ്റ്റാഫിന്റെ ലൈംഗിക അതിക്രമം.
ചെക്കിങിന്റെ പേരിൽ യുവതിയെ വിമാനത്താവളത്തിലെ പുരുഷ ശൗചാലയത്തിന് അടുത്ത് കൂട്ടിക്കൊണ്ടു പോയ സ്റ്റാഫ് അവൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പ്രതിയായ മുഹമ്മദ് അഫാനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെക്ക് ചെയ്യുന്നതിനിടയിൽ യുവതിയുടെ ബാഗേജിൽ നിന്നും ബീപ്പ് ബീപ്പ് ശബ്​ദം കേട്ടെന്നു പറഞ്ഞാണ് സ്വകാര്യമായി പരിശോധിക്കാൻ കൂട്ടിക്കൊണ്ടു പോയത്. പ്രതി യുവതിയെ ശരീര പരിശോധനയ്ക്ക് വിധേയ ആക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഭവത്തിന് ശേഷം എത്രയും വേ​ഗം അയാളുടെ അടുത്ത് നിന്നുമ രക്ഷപ്പെടുക മാത്രമായിരുന്നു മനസ്സിലെന്നും യുവതി പൊലീസിന് മൊഴി കൊടുക്കുന്നതിനിടയിൽ പറഞ്ഞു. അപ്പേഴേക്കും ബോഡിങ് സമയം ഏകദേശം കഴിയാറായിരുന്നു. എന്നിട്ടും സിംഗപ്പൂർ എയർലൈൻസ് സ്റ്റാഫിനെ സമീപിച്ചു കാര്യം പറയുകയും ഉടനെ സുരക്ഷാ ഉദ്യോ​ഗസ്ഥർ അഫാനെ അറസ്റ്റും ചെയ്തുവിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളിൽ അഫാൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. അഫാൻ എയർ ഇന്ത്യയിലെ എസ്എറ്റിഎസിലാണ് ജോലി ചെയ്തിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതോടെ കമ്പനി അഫാനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. അന്വേഷണം നടന്നുവരുന്നുണ്ട് ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ ശക്തമാക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യും.