August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 17, 2026

കുട്ടികുരുന്നുകൾക്ക് വെറൈറ്റി വേണോ ? പഞ്ഞി പോലെയിരിക്കുന്ന പാൽ പുട്ട് കൊടുത്തോളൂ.

SHARE

പുട്ട് എന്ന് പറയുന്നത് കേരളീയരുടെ തനതു ഭക്ഷണങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ്. അരിപ്പൊടി നനച്ച് അൽപ്പം തേങ്ങ ചിരകിയതും ചേർത്ത് ആവിയിൽ വേവിച്ചാണ് സാധാരണ പുട്ട് തയ്യാറാക്കാറുള്ളത്. എന്നാൽ അതിൽ തന്നെ വെറൈറ്റി കണ്ടുപിടിക്കുന്നവരും ഉണ്ട്. നിങ്ങൾ പാൽ പുട്ട് കഴിച്ചിട്ടുണ്ടോ ? നല്ല പഞ്ഞി പോലുള്ള പാൽ പുട്ടിന്റെ റെസിപ്പി ആയാലോ ഇന്ന്

അവശ്യ ചേരുവകൾ

അരിപ്പൊടി- 2 കപ്പ്
വെള്ളം- 2 കപ്പ്
കാരറ്റ്- 2
പഞ്ചസാര- 4 ടേബിൾസ്പൂൺ
പാൽപ്പൊടി- 4 ടേബിൾസ്പൂൺ
തേങ്ങ- 1/2 കപ്പ്
നെയ്യ്- 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിലേയ്ക്ക് അരിപ്പൊടി എടുക്കാം. അതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഇളക്കുക. ഇത് ഇനി കുറച്ചുനേരം മാറ്റിവെയ്ക്കാം. ഇനി ഇതിലേക്ക് കാരറ്റ് ഗ്രേറ്റ് ചെയ്തത്, തേങ്ങ തിരുമിയത്, പഞ്ചസാര, പാൽപ്പൊടി എന്നിവയും ചേർക്കുക. ഒപ്പം നെയ്യ് ചേർക്കാനും മറക്കേണ്ട. ഇനി ഇത് പുട്ട് കുറ്റിയിലേയ്ക്ക് മാറ്റി ആവിയിൽ വേവിക്കാം.