നിരവധി കേസ്സുകളിൽ പ്രതിയായ തമിഴ്നാട് തിരുനെൽവേലിയിലെ പരമശിവനെ (40) വളപട്ടണം പോലിസ് പിടികൂടി.

നിരവധി കേസ്സുകളിൽ പ്രതിയായ തമിഴ്നാട് തിരുനെൽവേലിയിലെ പരമശിവനെ (40) വളപട്ടണം പോലിസ് പിടികൂടി.ഇന്നലെ കാട്ടമ്പള്ളിയിൽ ഒരു കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചത് പരമശിവനായിരുന്നു.
ഈ സംഭവത്തിൽ പരമശിൻ്റെ പേരിൽ വളപട്ടണം പോലിസ് പോക്സോ കേസ്സ് എടുത്തിരുന്നു. നാട്ടുകാരുടെ സഹായത്തോടെ കാട്ടമ്പള്ളിയിൽ വെച്ചാണ് പരമശിവനെ വളപട്ടണം പോലിസ് ഇൻസ്പെക്ടർ പി വിജേഷും പാർടിയും പിടികൂടിയത് .
എസ് ഐ മാരായ സുജിത്ത്, ഭാസ്ക്കരൻ, പ്രജിത്ത് ,
എ എസ് ഐ : ഷാജി, ജിജേഷ്, വിജേഷ്, ഡ്രൈവർമാരായ സുമിത്ത് ജോർജ് എന്നിവരും പ്രതിയെ പിടികൂടിയ പോലിസ് ടീമിൽ ഉണ്ടായിരുന്നു.
വളപട്ടണം പോലിസ് സ്റ്റേഷനിൽ എത്തിച്ച പ്രതി പോലിസ് ജീപ്പ് അടിച്ച് പൊളിച്ചു. വൈദ്യ പരിശോധനക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾഡോക്ടറുടെ ക്യാബിനും തകർത്തു .
മോഷണം നടത്തി വരുന്ന പരമശിവൻ്റെ പേരിൽ
തമിഴ്നാട്ടിൽ പത്തോളം കേസ്സുകൾ ഉണ്ടെന്നും പോലിസ് ജീപ്പും ഡോക്ടറുടെ ക്യാബിനും തകർത്തതിന് പരമശിവൻ്റെ പേരിൽ
പൊതുമുതൽ നശിപ്പിച്ചതിന്
കേസ്സെടുക്കുമെന്നും പോലിസ് ഇൻസ്പെക്ടർ പി വിജേഷ് പറഞ്ഞു.

