October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

നിരവധി കേസ്സുകളിൽ പ്രതിയായ തമിഴ്നാട് തിരുനെൽവേലിയിലെ പരമശിവനെ (40) വളപട്ടണം പോലിസ് പിടികൂടി.

SHARE

നിരവധി കേസ്സുകളിൽ പ്രതിയായ തമിഴ്നാട് തിരുനെൽവേലിയിലെ പരമശിവനെ (40) വളപട്ടണം പോലിസ് പിടികൂടി.ഇന്നലെ കാട്ടമ്പള്ളിയിൽ ഒരു കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചത് പരമശിവനായിരുന്നു.
ഈ സംഭവത്തിൽ പരമശിൻ്റെ പേരിൽ വളപട്ടണം പോലിസ് പോക്സോ കേസ്സ് എടുത്തിരുന്നു. നാട്ടുകാരുടെ സഹായത്തോടെ കാട്ടമ്പള്ളിയിൽ വെച്ചാണ് പരമശിവനെ വളപട്ടണം പോലിസ് ഇൻസ്പെക്ടർ പി വിജേഷും പാർടിയും പിടികൂടിയത്‌ .
എസ് ഐ മാരായ സുജിത്ത്, ഭാസ്ക്കരൻ, പ്രജിത്ത് ,
എ എസ് ഐ : ഷാജി, ജിജേഷ്, വിജേഷ്, ഡ്രൈവർമാരായ സുമിത്ത് ജോർജ് എന്നിവരും പ്രതിയെ പിടികൂടിയ പോലിസ് ടീമിൽ ഉണ്ടായിരുന്നു.
വളപട്ടണം പോലിസ് സ്റ്റേഷനിൽ എത്തിച്ച പ്രതി പോലിസ് ജീപ്പ് അടിച്ച് പൊളിച്ചു. വൈദ്യ പരിശോധനക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾഡോക്ടറുടെ ക്യാബിനും തകർത്തു .
മോഷണം നടത്തി വരുന്ന പരമശിവൻ്റെ പേരിൽ
തമിഴ്നാട്ടിൽ പത്തോളം കേസ്സുകൾ ഉണ്ടെന്നും പോലിസ് ജീപ്പും ഡോക്ടറുടെ ക്യാബിനും തകർത്തതിന് പരമശിവൻ്റെ പേരിൽ
പൊതുമുതൽ നശിപ്പിച്ചതിന്
കേസ്സെടുക്കുമെന്നും പോലിസ് ഇൻസ്പെക്ടർ പി വിജേഷ് പറഞ്ഞു.