October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

G.Tec കമ്പ്യൂട്ടർ എജ്യുക്കേഷൻ ഇരിട്ടിയുടെ ആഭിമുഖ്യത്തിൽ ആൻ്റി ഡ്രഗ് കാമ്പയിൻ റോഡ് ഷോ ഇന്ന്.

SHARE

 

G.Tec കമ്പ്യൂട്ടർ എജ്യുക്കേഷൻ, ഇന്ത്യയിലെ മുൻനിര എഡ്യൂ-ടെക് സ്ഥാപനങ്ങളിൽ ഒന്നാണ്. 2001-ൽ സ്ഥാപിതമായ ഈ സ്ഥാപനം ഈ വർഷം 25 വർഷം പൂർത്തിയക്കുകയാണ്. നാളിതുവരെയായി 23 രാജ്യങ്ങളിലായി 800-ലധികം സെന്ററുകളിലൂടെ 32 ലക്ഷത്തോളം വിദ്യാർത്ഥികൾ ഇതിനോടകം തന്നെ G.Tec-ൽ പഠിച്ചിട്ടുണ്ട്. ഈ മഹത്തരമായ വേളയെ സാമൂഹിക പ്രതിബദ്ധതയോടെ യുവസമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെയുള്ള ബോധവൽക്കരണം നടത്തി ആഘോഷിക്കാനും, ഞങ്ങളുടെ വിദ്യാർത്ഥികൾ, സ്റ്റാഫ് അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവരുമായി ഈ സന്തോഷം പങ്കിടാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ആഘോഷത്തിന്റെ ഭാഗമായി ഞങ്ങൾ ഒരു ആൻ്റി ഡ്രഗ് കാമ്പയിൻ റോഡ് ഷോ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു. ഒന്നരലക്ഷത്തോളം വരുന്ന ഞങ്ങളുടെ വിദ്യാർത്ഥികളും അവരുമായി ബന്ധപ്പെട്ടവരും ഒരുമിച്ച് ലഹരിക്കെതിരെയായി ഒരു വലിയ സന്ദേശം സമക്ഷത്തിലേക്ക് എത്തിക്കുന്നതിനുവേണ്ടിയാണ്. വേണ്ടട്ടോ പൊതുജന ഡ്രഗ്‌സ് പണി കിട്ടും എന്ന ബാനറിലാണ് പ്രോഗ്രാം നടത്തുന്നത്.