നേതാജി സ്മാരക പുരസ്കാരങ്ങൾ വിതരണം ചെയ്തു

SHARE

 

കണ്ണൂർ : കണ്ണൂർ കേന്ദ്രമായി ഒരു പതിറ്റാണ്ട് കാലമായി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിച്ച് വരുന്ന നേതാജി പബ്ലിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ
നേതാജിയുടെ 129 ആം ജന്മദിനാഘോഷവും പുരസ്കാരദാനവും സംഘടിപ്പിച്ചു.
അനുസ്മരണ സമ്മേളനം ഉദ്ഘാടനവും പുരസ്‌കാര ദാനവും കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി ഷക്കീർ വസ്ത്ര വിതരണത്തിന്റെയും ഭക്ഷണവിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു.ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി മനോജ് കുമാർ നേതാജി അനുസ്മരണ പ്രഭാഷണം നടത്തി. ഗാന്ധി യുവമണ്ഡലം സംസ്ഥാന പ്രസിഡണ്ട് പ്രദീപൻ തൈക്കണ്ടി, എം വിവേക് മുരുകേശൻ, രഞ്ജിത്ത്, ആർ ലക്ഷ്മൺ , മെയ്യപ്പൻ, സക്കറിയ റെയിൻബോ സംസാരിച്ചു.നേതാജി ഫൗണ്ടേഷൻ ചെയർമാൻ തെങ്കാശി എസ് കറുപ്പ സ്വാമി അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ചെയർമാൻ റഫീക്ക് പാണപ്പുഴ സ്വാഗതവും ജനറൽ കൺവീനർ പി മുരളീധരൻ നന്ദിയും പറഞ്ഞു.
മികച്ച മാധ്യമ പ്രവർത്തകർക്കുള്ള നേതാജി മാധ്യമ ശ്രേഷ്ഠ പുരസ്കാരം സുദിനം കണ്ണൂർ ബ്യൂറോ ചീഫ് എം അബ്ദുൽ മുനീറും ഗ്രാമിക ടിവി കണ്ണൂർ ചീഫ് ക്യാമറമാൻ സി പ്രമോദുംഏറ്റുവാങ്ങി.മികച്ച മനുഷ്യാവകാശ പ്രവർത്തകനുള്ള നേതാജി കാരുണ്യ ശ്രേഷ്ഠ പുരസ്കാരം ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം ജില്ലാ പ്രസിഡന്റ് പ്രദീപൻ തൈക്കണ്ടിയും മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നേതാജി കർമ്മ ശ്രേഷ്ഠ പുരസ്കാരം ട്രാൻസ്ജന്റർ ആക്റ്റീവിസ്റ്റും സി വൈ ഡി എ സംസ്ഥാന പ്രോഗ്രാം എക്സിക്യൂട്ടീവ് സന്ധ്യാ കണ്ണൂരും,മികച്ച സ്വയം സംരംഭകനുള്ള നേതാജി സാന്ത്വന ശ്രേഷ്ഠ പുരസ്കാരം പടന്നപ്പാലത്തെ ദേവരാജനും ഏറ്റുവാങ്ങി.
വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയവരെയാണ് പുരസ്കാരം നൽകി ആദരിച്ചത്.
ക്യാഷ് അവാർഡും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.
150 ഓളം പേർക്ക് ഭക്ഷണ വിതരണം, വസ്ത്ര വിതരണം എന്നിവയുമുണ്ടായി.