രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിൽ

1 min read
SHARE

കഴിഞ്ഞ രണ്ടുവർഷത്തെക്കാൾ രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിൽ. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ തൊഴിലില്ലായ്മ 10.05% ആണ്. മുൻമാസത്തേക്കാൾ 3 ശതമാനത്തോളം ആണ് തൊഴിലില്ലായ്മ വർധിച്ചത്. 2021 മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്ഗ്രാമീണ മേഖലയിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ. 10.82% ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ. നഗരങ്ങളിലെ ശരാശരി തൊഴിലില്ലായ്മ 6. 2% മാണ്.സെന്റർ ഫോർ സ്റ്റഡി ഓഫ് ഡെവലപ്പൻ സൊസൈറ്റിയുടെ സർവേയിൽ രാജ്യത്തെ 15 വയസ് മുതൽ 34 വയസു വരെയുള്ളവരിൽ 34 ശതമാനം പേരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്.