April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 21, 2026

ഓണം ഇല്ലാത്ത സംസ്ഥാനത്ത് അവര്‍ക്ക് ഉത്സവ ബത്ത കൊടുത്തുകൂടെ; സൈബര്‍ സംഘം ഗുണ്ടാസംഘം പോലെ: കെ കെ ശൈലജ.

SHARE

തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് നടത്തിയ വിശദീകരണത്തില്‍ ട്രോള്‍ ചെയ്യപ്പെട്ടതില്‍ വിശദീകരണവുമായി മുന്‍ മന്ത്രി കെ കെ ശൈലജ എംഎല്‍എ. ഓണത്തിന് കേരളം 1000 രൂപ ഫെസ്റ്റിവല്‍ അലവന്‍സ് ആയി കൊടുക്കുന്നുണ്ട്. ഓണം ഇല്ലാത്ത സംസ്ഥാനത്ത് അവര്‍ക്ക് ഉത്സവ ബത്ത കൊടുത്തുകൂടെ. സൈബര്‍ സംഘം ഗുണ്ടാസംഘം പോലെ പ്രവര്‍ത്തിക്കുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.ഓണത്തിന് ഒരു പ്രത്യേക അലവന്‍സ് വേറെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല. കേരളത്തില്‍ എല്‍ഡിഎഫ് ഉള്ളതുകൊണ്ടാണ് ഇത്’, എന്നായിരുന്നു കെ കെ ശൈലജ പറഞ്ഞത്. പിന്നാലെ കേരളത്തിലെ ഉത്സവത്തിന് മറ്റുസംസ്ഥാനങ്ങള്‍ എങ്ങനെയാണ് അലവന്‍സ് നല്‍കുക എന്ന് ചോദിച്ചുകൊണ്ടാണ് സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകള്‍. മറ്റുസംസ്ഥാനങ്ങള്‍ അവരുടെ പ്രാദേശിക ഉത്സവങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ കേരളത്തില്‍ കൊടുക്കുന്നുണ്ടോയെന്നും സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യം ഉയര്‍ന്നിരുന്നു.

തൊഴിലുറപ്പ് കൊണ്ടുവന്നതില്‍ എല്‍ഡിഎഫിന്റെ പങ്ക് വിശദീകരിക്കുന്നതും പരിഹസിക്കപ്പെട്ടിരുന്നു. ഇതിലും കെ കെ ശൈലജ മറുപടി നല്‍കി. പത്തനംതിട്ടയിലെ തൊഴിലുറപ്പ് തൊഴിലാളികളോടാണ് താന്‍ സംസാരിച്ചത്. കേന്ദ്രം തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നുവെന്നാണ് പറഞ്ഞത്. പൊതുമിനിമം പരിപാടി അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ആണ് തൊഴിലുറപ്പിന് പിന്തുണ തന്നത്. കോണ്‍ഗ്രസ് കേന്ദ്രനേതാക്കള്‍ ഇവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലെയല്ലെന്ന് കെ കെ ശൈലജ കുറ്റപ്പെടുത്തി.

 

‘ഇടതുപക്ഷം കേന്ദ്രത്തോട് ശക്തമായി പോരാടി നേടിയതാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത്. അന്ന് നമുക്ക് 60 എംപിമാരുണ്ടായിരുന്നു. ഇടതുപക്ഷത്തിന് കൂടുതല്‍ സീറ്റ് കിട്ടാനുള്ള ഗുണം ആണിത്’ എന്നു തുടങ്ങുന്നതായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.